Sunday, 3 August 2014

എരിയല്‍ ഷാരോണ്‍( നരബോജി )

പലെസ്തീന്‍ ജനതയെ ഏറ്റവുമധികം ചവിട്ടിമെതിച്ച, അവരുടെ തീരാ ദുരിതങ്ങള്‍ക് ഏറ്റവും കനത്ത സംഭാവനകള്‍ നല്‍കിയ ഒരാള്‍ ആയിരുന്നു എരിയല്‍ ഷാരോണ്‍. ലെബനന്‍ ജനതയും ഇദ്ദേഹത്തിന്റെ ക്രൂരതകള്‍ പലപ്പോഴായി ഏറ്റുവാങ്ങിയവര്‍ ആണ്. ഇന്നദ്ദേഹം മരിച്ചിരിക്കുന്നു. കൂടുതല്‍ ഷാരോണ്‍മാര്‍ക്ക് ജന്മംകൊടുത്തുകഴിഞ്ഞ ഇസ്രയേലിനു അതൊരു നഷ്ടമല്ല, പലെസ്തീനികള്‍ക്ക് അതൊരു നേട്ടവും അല്ല..
ജന്മംകൊണ്ടേ ഒരു പലെസ്തീന്‍ വിരുദ്ധനായിരുന്നു ഷാരോണ്‍. പലെസ്തീനികല്കെതിരെ പ്രവര്‍ത്തിക്കുന്ന ഹസാദേ എന്നാ സയണിസ്റ്റ്‌ സംഘടനയില്‍ അദ്ദേഹം അംഗമാവുന്നത് വെറും പത്താം വയസ്സില്‍! പതിനാലാം വയസ്സില്‍ ഇസ്രയേല്‍ പാര-മിലിറ്ററി ബറ്റാലിയനിലെ അംഗവുമായി. ഇരുപത്തിമൂന്നാം വയസ്സില്‍ തന്നെ ഇസ്രയേല്‍ സേനയുടെ ഒരു മേജര്‍ പദവിയില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. അറബ് വംശജരുടെ വീടുകള്‍ റൈഡ് ചെയ്യുക എന്നതായിരുന്നു ആ സേനയില്‍ അദ്ധേഹത്തിന്റെ ദൌത്യം.
ഏറ്റെടുത്ത ജോലികള്‍ കൃത്യമായി പൂര്തിയാകി അദ്ദേഹം വേഗത്തില്‍ വളര്‍ന്നു. രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന മുസ്ലിം വിരോധം ആവണം അതിനു അദ്ധേഹത്തെ സഹായിച്ചത്. കൂടാതെ പലെസ്തീന്‍ കൂട്ടകൊലകളും
ഷാരോണിനെയും മുസ്ലിംകളെയും സംബന്ധിച്ച് പ്രധാനപെട്ട ഒരു വര്‍ഷമാണ് 1982. അന്ന് ഇസ്രയേല്‍ പ്രധിരോധ മന്ത്രി ആയിരുന്ന ഷാരോണ്‍ ലെബനന്‍ തലസ്ഥാനമായ ബൈറൂത്തില്‍ മൂന്നു ദിവസംകൊണ്ട് കൊലപ്പെടുത്തിയത് 3500-ല്‍ പരം മനുഷ്യരെയാണ്. ആ സംഭവം അദ്ധേഹത്തിനു ബൈറൂത്തിലെ കശാപ്പുകാരന്‍ എന്ന അപരനാമം സമ്മാനിച്ചു. ആക്രമണത്തിന് ശേഷം ആ നഗരത്തെ ഉപരോധിച്ചു ജനങ്ങളെ പട്ടിണിക്കിട്ടു ഈ ജൂതഅക്രമി. ചുറ്റും ജഡങ്ങള്‍ മാത്രം അവശേഷിച്ച അവസ്ഥയില്‍ മനുഷ്യ മാംസം ഭക്ഷിക്കാനുള്ള ഫത്‌വക്കായി ലെനനന്‍ ജനത കേഴുന്നതുവരെ എത്തി കാര്യങ്ങള്‍ . അങ്ങനെ ക്രൂരതകളില്‍ തന്‍റേതായ വ്യക്തി മുദ്ര പതിപിച്ച മനുഷ്യ-പിശാച് ആയിരുന്നു ഷാരോണ്‍.
ഇന്നദ്ദേഹം മരിച്ചതാണോ? അതോ, ചെയ്തുകൂടിയ ക്രൂരതകള്‍ക്ക് ആണുമണി തൂക്കം കുറയാതെ പ്രതിഫലം ലഭിക്കുന്ന ഒരു ലോകത്തേക്ക് പാലായനം ചെയ്യാന്‍വേണ്ടി എട്ടുവര്‍ഷംനീണ്ടുനിന്ന ഒരു മരണത്തില്‍ നിന്നും പുനര്‍ജന്മംജന്മം കൊണ്ടതാണോ?
യാത്രയാകുന്നു ഷാരോണിനെ, തികഞ്ഞ സന്തോഷത്തോടെ....
source: https://www.facebook.com/keralakannadi/posts/687795314591365

No comments:

Post a Comment